Akkare ikkare atthappumarakkaadu lyrics

അക്കരെ ഇക്കരെ അത്തപ്പൂമരക്കാട്Music: ബി എ ചിദംബരനാഥ്
Lyricist: വയലാർ രാമവർമ്മ
Singer: എൽ ആർ ഈശ്വരിബി വസന്ത
Film/album: കാണാത്ത വേഷങ്ങൾഅക്കരെ ഇക്കരെ അക്കരെ ഇക്കരെ

അത്തപ്പൂമരക്കാട് 

അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനങ്കിളിപ്പെണ്ണ്

കിളിയെ പിടിക്കേണം കിങ്ങിണി കെട്ടണം

കിളിയുടെ വാലൊരു പൂവാല് 

കിളിയുടെ വാലൊരു പൂവാല് – പൂവാല്
അക്കരെ ഇക്കരെ അക്കരെ ഇക്കരെ

അത്തപ്പൂമരക്കാട് – അത്തപ്പൂമരക്കാട്
അത്തപ്പൂങ്കാവിനു വഴിയേത്

അമ്പലക്കുന്നിനു വടക്കേത്

അമ്പലക്കുന്നിനു വഴിയേത്

അമ്മിണിപ്പുഴയുടെ തെക്കേത്
അക്കരെ ഇക്കരെ അക്കരെ ഇക്കരെ

അത്തപ്പൂമരക്കാട് – അത്തപ്പൂമരക്കാട്
ആ പുഴ ഈ പുഴ കുന്നിന്‍ ചെറുപുഴ

പുഴയുടെ കടവിലൊരരയാല്

അരയാല്‍ത്തറയിൽ അമ്പലനടയില്‍

അമ്പാടിക്കണ്ണനുണ്ടേ – കാര്‍വര്‍ണ്ണനുണ്ടേ
അക്കരെ ഇക്കരെ അക്കരെ ഇക്കരെ

അത്തപ്പൂമരക്കാട് – അത്തപ്പൂമരക്കാട്
കണ്ണനു കൈയ്യില്‍ പൂവമ്പ് – ഓഹോ

പെണ്ണിനെ എയ്യുന്ന പൂവമ്പ്

പൂവമ്പു കൊണ്ടു മുറിഞ്ഞാലോ – അന്നു

പുതുമണവാളനെ കാണാലോ – ഒരു

പുതുമണവാളനെ കാണാലോ
അക്കരെ ഇക്കരെ അക്കരെ ഇക്കരെ

അത്തപ്പൂമരക്കാട് 

അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനങ്കിളിപ്പെണ്ണ്

കിളിയെ പിടിക്കേണം കിങ്ങിണി കെട്ടണം

കിളിയുടെ വാലൊരു പൂവാല് 

കിളിയുടെ വാലൊരു പൂവാല്

Akkarayikkare

Leave a Comment