Arabikkataloru manavaalan lyrics



അറബിക്കടലൊരു മണവാളൻMusic: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്പി സുശീല
Raaga: മോഹനം
Film/album: ഭാർഗ്ഗവീനിലയംഅറബിക്കടലൊരു മണവാളൻ

കരയോ നല്ലൊരു മണവാട്ടി

പണ്ടേ പണ്ടേ പായിലിരുന്നു

പകിടയുരുട്ടി കളിയല്ലോ 

(അറബിക്കടലൊരു… )
കടലല നല്ല കളിത്തോഴൻ

കാറ്റോ നല്ല കളിത്തോഴി ()

കരയുടെ മടിയിൽ രാവും പകലും

കക്കപെറുക്കി കളിയല്ലോ ()

(അറബിക്കടലൊരു… )
നീളെ പൊങ്ങും തിരമാല

നീലക്കടലിൻ നിറമാല ()

കരയുടെ മാറിലിടുമ്പോഴേക്കും

മരതക മുത്തണി മലർമാല ()
കാറ്റുചിക്കിയ തെളിമണലിൽ

കാലടിയാൽ നീ കഥയെഴുതി ()

വായിക്കാൻ ഞാനണയും മുമ്പേ

വൻതിര വന്നതു മായ്ച്ചല്ലോ ()
അറബിക്കടലൊരു മണവാളൻ

കരയോ നല്ലൊരു മണവാട്ടി

പണ്ടേ പണ്ടേ പായിലിരുന്നു

പകിടയുരുട്ടി കളിയല്ലോ

Arabikadaloru Manavalan I Bhargavi Nilayam I K.J Yesudas I P. Susheela I P. Bhaskaran I M.S Baburaj



Leave a Comment

”
GO