Ellam porukkan oraal matram lyrics

വിശദവിവരങ്ങള്‍    വര്‍ഷം NA    സംഗീതം എം ജി രാധാകൃഷ്ണന്‍    ഗാനരചന ഓ എന്‍ വി കുറുപ്പ്  

എല്ലാം പൊറുക്കാനൊരാൾ മാത്രം

അല്ലാഹു അല്ലാഹു മാത്രം

പരമകാരുണ്യമേ നിന്റെ നിയോഗങ്ങൾ

നിറവേറ്റുവാൻ മാത്രമീ ജന്മം

പോവതെങ്ങോ നിന്റെ പൊന്നുങ്കുടങ്ങളെ

പോറ്റുവാനാവാതെ ഈ

കണ്ണീർ തുടയ്ക്കുവാനാവാതെ ഒന്നും

മിണ്ടാനുമാവാതെ

കൂട്ടിലിരിക്കുമനാഥ ജന്മങ്ങൾക്ക്

കൂട്ടിരുന്നീടാനുമാവാതെ

പോവതെങ്ങോ നീ പോവതെങ്ങോ (എല്ലാം…)

പോക്കുവെയിലിൻ മഞ്ചലേറിപ്പകലെന്തേ

പോകുന്നുവോ ദൂരേ

മണ്ണിൻ തുടിപ്പുകളോരാതെ നീളും

പിൻ വിളി കേൾക്കാതെ

നൊമ്പരപ്പൂക്കൾ തൻ നോമ്പു മുറിക്കുവാൻ

അമ്പിളിപ്പൊൻ പിറ കാണാതെ

പോവതെങ്ങോ നീ പോവതെങ്ങോ (എല്ലാം…)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment