Music Lyricist Singer Film/album ഉണ്ണികൃഷ്ണൻ പറക്കോട്ശ്രീക്കുട്ടൻ പൗഡിക്കോണംപി ജയചന്ദ്രൻഒറ്റക്കോലംIdanne njanchittippinte – Oru ottakkolamഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തുംഉയിരിൻ കിതപ്പാണു പ്രേമം…
വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത
ഉയിരിൻ ഉണർവാണ് സ്നേഹം…..
ഹൃദിയുടെ വിവിധ സുധാരസമേകുന്ന
ഋതു സംക്രമണമീ പ്രേമം
ഋതു സംക്രമണമീ പ്രേമം
അണപൊട്ടിയൊഴുകുന്ന കണ്ണീർക്കണങ്ങളിൽ
ചിരിമുത്തു ചാർത്തുന്നു സ്നേഹം…
ഇടയിലൊരാലസ്യ… കുറുമ്പുകൾ കൂട്ടുന്ന
വിതുമ്പലിൽ ഊറുന്നു പ്രേമം…
കാലം വിരഹത്തിലാക്കുന്നു അന്ത്യം
ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും
ഉയിരിൻ കിതപ്പാണു പ്രേമം…
വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത
ഉയിരിൻ ഉണർവാണ് സ്നേഹം…
ഹൃദിയുടെ വിവിധ സുധാരസമേകുന്ന
ഋതു സംക്രമണമീ പ്രേമം
ഋതു സംക്രമണമീ പ്രേമം
വിധി ചെത്തി മിനുക്കിയ വൈഡൂര്യസ്മൃതികളിൽ
മഴവില്ല് തീർക്കുന്നു സ്നേഹം…
പ്രണയപരാഗ രേണുപ്രഭാവങ്ങൾ
പ്രപഞ്ച ദളങ്ങളിൽ നിന്നും..
സ്നേഹം കല്പാന്തകാലം ഒഴുകും..
ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും
ഉയിരിൻ കിതപ്പാണു പ്രേമം…
വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത
ഉയിരിൻ ഉണർവാണ് സ്നേഹം…
ഹൃദിയുടെ വിവിധ സുധാരസമേകുന്ന
ഋതു സംക്രമണമീ പ്രേമം
ഋതു സംക്രമണമീ പ്രേമം