Iniyaennu kaanum lyricsഇനിയെന്നു കാണുംMusic: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: താലോലംഇനിയെന്നു കാണും മകളേ
നിന്റെ മൊഴിയെന്നു കേൾക്കും മകളേ()
ഓമനിച്ചോമനിച്ച്‌ കൊതി തീർന്നില്ല
താലോലം പാടി കഴിഞ്ഞില്ലാ
(ഇനിയെന്നു ….)

ആരിനി മുറ്റത്ത്‌ കോലങ്ങളെഴുതും
കാർത്തിക വിളക്കാരു കൊളുത്തും()
ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും
അണിയിച്ചൊരുക്കിയും മതിവന്നില്ലാ
ഓർക്കാനിനി നിൻ വളകിലുക്കം
നിന്നേ അറിയാൻ ഇനിയൊരു കനവുമാത്രം
(ഇനിയെന്നു…)

ഒരു നാളും നമ്മൾ പിണങ്ങീല്ലല്ലോ
നോവിയ്ക്കുമൊരു വാക്കും പറഞ്ഞില്ലല്ലോ()
കണ്മഷിക്കൂടും പട്ടുപാവാടയും
നോവുമൊരായിരം കടങ്കഥയും
നിൻമുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേർക്കും
(ഇനിയെന്നു….)Leave a Comment

”
GO