Inniyeṇṭe kaṟaḷiṁḷe lyrics

ഇന്നെന്റെ കരളിലെMusic: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: പി ലീല
Film/album: കുട്ടിക്കുപ്പായംഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു 

പുന്നാരപ്പനംതത്ത പറന്നു വന്നു – ഒരു 

പഞ്ചാരപ്പനംതത്ത പറന്നു വന്നു 

(ഇന്നെന്റെ…  )
പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല 

ഓടക്കുഴലും കൊണ്ടോടിവന്നു () – എന്നെ 

തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു ()

(ഇന്നെന്റെ…  )
പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍ 

തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു () – എന്റെ 

തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു 
കതിരൊക്കെ കിളി തിന്നാല്‍ 

പതിരൊക്കെ ഞാന്‍ തിന്നാല്‍ 

മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം () – അതു

മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു 

പുന്നാരപ്പനംതത്ത പറന്നു വന്നു – ഒരു 

പഞ്ചാരപ്പനംതത്ത പറന്നു വന്നു

Kuttikuppayam | Innente Karalile song

Leave a Comment