Itthiri nāṇaṁ peṇṇiṅ kaviḷinu lyrics

ഇത്തിരി നാണം പെണ്ണിൻ കവിളിനുMusic: രവീന്ദ്രൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്ലതിക
Raaga: ശുദ്ധസാവേരി
Film/album: തമ്മിൽ തമ്മിൽഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ

മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ

ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ (ഇത്തിരി..)
മഗരി മഗരി സധസ സരിമ  രിമപ മപധ

ധ സ ധ സ ധസരി  മഗരി മഗ

ധ സ ധ സ ധസരി മഗരി മഗ

 ധ സ ധ സ ധസരി )മഗരി മഗ
ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം

സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം… )

മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ

പുതു മൊട്ടിൻ കിങ്ങിണിയോടെ

ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു

ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം

നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ…. )

മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ

ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം

മാതൃകയാകാൻ മംഗളമരുളുന്നു

ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ
ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ

മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ

ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

Leave a Comment