Jnanamo lyrics

വിശദവിവരങ്ങള്‍    വര്‍ഷം NA    സംഗീതം കെ വി മഹാദേവന്‍    ഗാനരചന ഭരണിക്കാവ് ശിവകുമാര്‍ ,സുധാംശു    അഭിനേതാക്കള്‍ ശിവാജി ഗണേശൻ  

 

ജ്ഞാനവോ ദ്രവ്യമോ വീര്യമോ ‌

അമ്മയോ അച്ഛനോ ദൈവമോ

(ജ്ഞാനമോ )

ഒന്നില്ലാതെ മറ്റൊന്നു ഉണ്ടാകുമോ

ഇതിലുയര്‍വെന്നും താഴ്വെന്നും പിരിവാകുമോ

(ഒന്നില്ലാതെ )

(ജ്ഞാനമോ )

വിദ്വാനു പണമില്ലേല്‍ പശിയാറുമോ (2)

പണമുള്ളോര്‍ക്കും അറിവില്ലേല്‍ പുകളേറുമോ

(വിദ്വാനു )

കട്ടാലും വിറ്റാലും ബലമാകുമോ (2)

വീര്യം കാണാത്ത വാഴു്വെങ്ങാന്‍ വാഴു്വാകുമോ (2)

(ജ്ഞാനമോ )

പഠിച്ചോര്‍ തന്‍ മതമെല്ലാം ശരിയാകുമോ

പണം പെരുത്തോന്റെ മനസ്സിന്നു ഗുണമേറുമോ

(പഠിച്ചോര്‍ )

പഠിച്ചവന്‍ പണക്കാരനാരാകിലും (2)

ബലം പെരുത്തിരുന്നാല്‍ അവനു കിടയാകുമോ (2)

(ജ്ഞാനമോ )

ഒന്നിലൊന്നായി തീര്‍ന്ന ഫലമാണിതു്

അതു് ഒന്നില്‍ നിന്നുണ്ടായ പൊരുളാണതു്

(ഒന്നിലൊന്നായി )

ഒന്നിലൊന്നു പകുത്താല്‍ ഉയര്‍ന്നതേതു് (2)

മൂന്നും ഒരിടത്തു് ഇരുന്നാല്‍ നിലയേതു് (2)

(ജ്ഞാനമോ )

മൂന്നു തലമുറയ്ക്കു് നിധി വേണമോ

കാലം വണങ്ങുന്നൊരൊളിയേറും മതി വേണമോ

(മൂന്നു )

തോന്നും പക നടുങ്ങും ബലം വേണമോ (2)

ഇവ മൂന്നും തുണയിരിക്കും നലം വേണമോ (2)

(ജ്ഞാനമോ )

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment