കൈ നിറയെ വെണ്ണ തരാം | Kai niraye venna tharaam lyrics

കൈ നിറയെ വെണ്ണ തരാം

Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ജി വേണുഗോപാൽ
Raaga: ആനന്ദഭൈരവി
Film/album: ബാബാ കല്യാണി

കൈ നിറയേ വെണ്ണ തരാം

കവിളിലൊരുമ്മ തരാം കണ്ണന്‍

കവിളൊലൊരുമ്മ തരാം ()

നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ ()

കൊതിയുള്ളൊരുണ്ണിയിതാ ചാരേ (കൈ നിറയേ..)
പാല്‍കടലാം നിൻ ഇടനെഞ്ചിലാകേ

കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ ()

രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍()

തുറന്നു വരുന്നമ്മ

എന്നില്‍ തുളസിയണിഞ്ഞമ്മ (കൈ നിറയെ…)
പ സ നി ധ പ ഗ മ പ മ ഗ രി

സ ഗ രി ഗ മ പ മ ഗ രി ഗ മ പ

ധ പ സ നി സ ഗ രി

ഗ രി സ നി രി സ നി ധ

ധ പ മ ഗ രി ഗ മ പ ഗ മ പ..
പാല്‍മണമൂറും മധുരങ്ങളോടെ

പായസമരുളുകയായ്‌

രസമോടെ നുണയുകയായ്‌ ()

സ്നേഹവസന്തം കരളിന്റെ താരില്‍()

എഴുതുകയാണമ്മ

എന്നെ തഴുകുകയാണമ്മ (കൈ നിറയേ..)

—————————————————————————–

Leave a Comment