

കളിമണ്‍ ശില്‍പ്പം തകര്‍ന്നാല്‍
കരയുവതെന്തിനു വെറുതെ
(കളിമണ്‍)
മണ്ണും മനുഷ്യനും ഒന്നല്ലേ
മരണം മറ്റൊരു ജനനമല്ലേ (2)
വഴിയമ്പലങ്ങളില്‍ വന്നിരുന്നു
വഴി തേടി വന്നവര്‍ ഒന്നു ചേര്‍ന്നു
(വഴിയമ്പലങ്ങളില്‍)
അറിയാനിരുന്നതും പറയാനിരുന്നതും
അറിയാതെ പറയാതെ പിരിയുന്നു
(അറിയാനിരുന്നതും)
കരയുവതെന്തിനു വെറുതെ
തിരി താഴ്ത്തി വെയ്ക്കുന്ന വിളക്കു പോലെ
തിരകളില്‍ മുങ്ങുന്ന സന്ധ്യ പോലെ
(തിരി താഴ്ത്തി )
ഒളി മങ്ങി മിഴി മങ്ങി മറയുന്നു നമ്മള്‍
ഇവിടെ നിന്നൊരു ജന്മം തുടങ്ങുന്നു
(ഒളി മങ്ങി)
(കളിമണ്‍)
വരികള്‍ തിരുത്താം | See Lyrics in English