കുന്നിമണിച്ചെപ്പുMusic: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Raaga: ശങ്കരാഭരണം
Film/album: പൊന്മുട്ടയിടുന്ന താറാവ്കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊൻമുളതൻ കാതിൽമൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ
ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
പൂത്തിറങ്ങി പൊൻവെയിലിൻ കുങ്കുമപ്പൂ നീളേ ()
ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ
ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ ()
എങ്കിലും നീ വീണ്ടും പൊൻകുടമായ് നാളേ
മുഴുതിങ്കളാകും നാളേ