മാന്തളിരിൻ പട്ടു ചുറ്റിയ | Maanthalirin Pattu Chuttiya Lyrics

Music: ഉത്തം സിങ്ങ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: പ്രേം പൂജാരി

മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ

മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്

നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്

നീ ചൊല്ല് ചൊല്ല്

പൊങ്കലോ പൊന്നോണപ്പുലരിയോ

പാതിരാപ്പൂ ചൂടി വന്ന തിങ്കളോ

തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ

ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ…)
പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ

പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും

കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും

കാതരമാം മോഹങ്ങൾ എന്ന പോലെ

പൊങ്കലോ പൊന്നോണപ്പുലരിയോ

പാതിരാപ്പൂ ചൂടി വന്ന തിങ്കളോ

തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ

ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ…)

ആദിപുലർവേളയിൽ നാമീ വഴിയേ

പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു

സ്നേഹമയീ പൂർവജന്മസ്മൃതികളേതോ

സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ

പൊങ്കലോ പൊന്നോണപ്പുലരിയോ

പാതിരാപ്പൂ ചൂടി വന്ന തിങ്കളോ

തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ

ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ…)
——————————————————————————

Leave a Comment