oru chirikandalla kaani kandaal lyrics

ഒരു ചിരികണ്ടാൽ കണി കണ്ടാൽMusic: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: മഞ്ജരിവിജയ് യേശുദാസ്
Raaga: മായാമാളവഗൗള
Film/album: പൊന്മുടിപ്പുഴയോരത്ത്ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി…

ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി…

അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ

തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ

ഈ കുഞ്ഞാം‌കിളി കൂവുന്നത് കുയിലിനറിയുമോ…

[ഒരു ചിരികണ്ടാൽ]

പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി…

ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്…

കുന്നുന്മേലാടും ചെറുകുന്നിൻ‌മണിച്ചൂര്യൻ.

ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ

പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം

കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം

കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം.

[ഒരു ചിരികണ്ടാൽ]
കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ

കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു

തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ

കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ

അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ

എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ

കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം

[ഒരു ചിരികണ്ടാൽ]

Oru Chiri Kandal – Song From Malayalam Movie – Ponmudi Puzhayorathu ()

Leave a Comment