puzhakal malakal poovanagal lyrics

പുഴകൾ മലകൾ പൂവനങ്ങൾMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: കല്യാണി
Film/album: നദിപുഴകൾ – മലകൾ – പൂവനങ്ങൾ

ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ

സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന

ചന്ദനശീതള മണപ്പുറങ്ങൾ

(പുഴകൾ…)
ഇവിടമാണിവിടമാണിതിഹാസ രൂപിയാം

ഈശ്വരനിറങ്ങിയ തീരം

ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ

ഇതളിട്ട സുന്ദര തീരം – ഓ ഓ ഓ ഓ..

(പുഴകൾ…)
കതിരിടും ഇവിടമാണദ്വൈത ചിന്തതൻ

കാലടി പതിഞ്ഞൊരു തീരം

പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ

പുതിയൊരു സംഗമ ദീപം – ഓ ഓ ഓ ഓ..

(പുഴകൾ…)

Nadhi | Puzhakal Malakal song

Leave a Comment