rakkuyilin rajasadhasil lyrics

രാക്കുയിലിൻ രാജസദസ്സിൽMusic: ജി ദേവരാജൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Raaga: നഠഭൈരവി
Film/album: കാലചക്രംരാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..)
വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ
പ്രേമമയീ – പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..)
മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല
ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ – സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)

Kaalachakram | Rakkuyilin Ragasadhasil song

Leave a Comment