Sandhya mayangum neeram lyrics

സന്ധ്യ മയങ്ങും നേരംMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: ഹരികാംബോജി
Film/album: മയിലാടുംകുന്ന്സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം

ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു

എനിക്കെന്തു നൽകാൻ വന്നു

സന്ധ്യമയങ്ങും നേരം
കാട്ടുതാറാവുകൾ ഇണകളെ തിരയും

കായലിനരികിലൂടെ.. 

കടത്തുതോണികളിൽ ആളെ കയറ്റും

കല്ലൊതുക്കുകളിലൂടെ..

തനിച്ചുവരും താരുണ്യമേ. -എനിക്കുള്ള

പ്രതിഫലമാണോ നിന്റെ നാണം..

നിന്റെ നാണം..

സന്ധ്യമയങ്ങും നേരം 
കാക്ക ചേക്കേറും കിളിമരത്തണലിൽ

കാതരമിഴികളോടെ..

മനസ്സിന്നുള്ളിൽ ഒളിച്ചുപിടിക്കും

സ്വപ്‌ന രത്നഖനിയോടെ…

ഒരുങ്ങിവരും സൗന്ദര്യമേ -എനിക്കുള്ള

മറുപടിയാണോ നിന്റെ മൗനം..

നിന്റെ മൗനം…
സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം

ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു

എനിക്കെന്തു നൽകാൻ വന്നു

സന്ധ്യമയങ്ങും നേരം
.

Sandhyamayangum neram

Leave a Comment