Swargagaayikae itile itile lyrics

സ്വർഗ്ഗഗായികേ ഇതിലേ ഇതിലേMusic: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Raaga: ആഭേരി
Film/album: മൂലധനംസ്വർഗ്ഗഗായികേ ഇതിലെ ഇതിലെ

സ്വപ്നലോലുപേ ഇതിലെ ഇതിലേ

ഹൃദയ മണിയറയിൽ നിന്നെൻ കല്പന

മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ.. (സ്വർഗ്ഗ….)
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന

നാടൻ നവവധുവെന്നതു പോലെ

നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ

നവനീത ദലം വാരിത്തൂകി -വാരിത്തൂകി ( സ്വർഗ്ഗ…)
കുഞ്ഞുമേഘങ്ങളെ മുല കൊടുത്തുറക്കിയ

മഞ്ഞണിക്കുന്നുകൾ തോഴികളെപ്പോൽ

മാമര യവനികയ്ക്കുള്ളിൽ നിന്നീ

പ്രേമസംഗമം നോക്കുകയാവാം –

നോക്കുകയാവാം (സ്വർഗ്ഗ…)

Swarga Gayike Malayalam Song Video

Leave a Comment