Ushassaan swarnnathaamar lyrics

ഉഷസ്സാം സ്വർണ്ണത്താമരMusic: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Raaga: സാവിത്രി
Film/album: പത്മരാഗംഉഷസ്സാം സ്വർണ്ണത്താമര വിടർന്നു

ഉപവനങ്ങളുറക്കമുണർന്നു

രജനീഗന്ധനിലാവിൽ മയങ്ങിയ

രതി നീ ഉണരൂ പൊൻ‌വെയിലായ്
പ്രേമമുദ്രകൾ മൂകമായ് പാടും

രാഗാധരത്തിൽ പുഞ്ചിരിചാർത്തി

കഴിഞ്ഞരാവിൻ കഥയോർത്തു വിടരും

കരിനീലപ്പൂ മിഴിയിമചിമ്മി

എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും

മലർമെയ്ക്കൊടിയിൽ രോമാഞ്ചവുമായ്

വരികമുന്നിൽ – വരവർണ്ണിനി നീ

വരിക സൗന്ദര്യത്തിരമാല പോലെ
സ്വേദമുത്തുകൾ ബാഷ്പമായ് മാറും

ലോലകപോലസരോജം വിടർത്തി

നിറഞ്ഞമാറിൽ കമനന്റെദാഹം

എഴുതിയ ചിത്രം കസവാൽമൂടി

അടിവെയ്ക്കുമ്പോൾ പുറകോട്ടുവിളിയ്ക്കും

കരിമുകിൽവേണീ അലകളുമായി

വരികമുന്നിൽ – മധുരാംഗിയാളെ

വരിക നക്ഷത്ര കതിർമാല പോലെ
ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു

ഉപവനങ്ങളുറക്കമുണർന്നു

രജനീഗന്ധനിലാവിൽ മയങ്ങിയ

രതി നീ ഉണരൂ പൊൻ‌വെയിലായ്

രതി നീ ഉണരൂ പൊൻ‌വെയിലായ്…

Padmaragam | Ushassam Swarna song

Leave a Comment