Vellukkumpam kulikkvaan lyrics

വെളുക്കുമ്പം കുളിക്കുവാൻMusic: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: എ പി കോമള
Film/album: കുട്ടിക്കുപ്പായംവെളുക്കുമ്പം കുളിക്കുവാന്‍ 

പോകുന്ന വഴിവക്കിൽ

വേലിക്കല്‍ നിന്നവനേ – കൊച്ചു

കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും 

കൊണ്ടെന്നോടു 

കിന്നാരം പറഞ്ഞവനേ – എന്നോട്

കിന്നാരം പറഞ്ഞവനേ

(വെളുക്കുമ്പോ…. )
കളിവാക്കു പറഞ്ഞാലും 

കാരിയം പറഞ്ഞാലും 

കാതിനു മധുവാണ് ( – ഇന്ന്

കരക്കാരു നമ്മെച്ചൊല്ലി

കളിയാക്കിപ്പറഞ്ഞാലും

കരളിനു കുളിരാണ് -എന്റെ 

കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതും 

ഒരുമിച്ചു വളര്‍ന്നതും 

ഒരുത്തനുമറിയില്ലാ () – എന്നാലും

ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ

ഒരുപാടുകഥയറിയാം

ഈയോളങ്ങള്‍ക്കന്നത്തെ

ഒരുപാടുകഥയറിയാം
അരളിപ്പൂമരച്ചോട്ടില്‍ 

ആറ്റിലെ മണലിനാല്‍

കളിപ്പുര വെച്ചില്ലേ () – പണ്ട്

കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍

ബിരിയാണി വെച്ചില്ലേ – നമ്മളു

ബിരിയാണി വെച്ചില്ലേ

(വെളുക്കുമ്പോ…. )
കളിയാടും സമയത്തു മറ്റാരും കാണാതെ

കാനേത്തു കഴിച്ചില്ലേ – എന്നെ

കാനേത്തു കഴിച്ചില്ലേ () – ചെറു

പുതുക്കപ്പെണ്ണുങ്ങൾ വന്നു

പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു

പതക്കങ്ങളണിയിച്ചില്ലേ – എന്നെ

പതക്കങ്ങളണിയിച്ചില്ലേ
വെളുക്കുമ്പം കുളിക്കുവാന്‍ 

പോകുന്ന വഴിവക്കിൽ

വേലിക്കല്‍ നിന്നവനേ – കൊച്ചു

കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും 

കൊണ്ടെന്നോടു 

കിന്നാരം പറഞ്ഞവനേ – എന്നോട്

കിന്നാരം പറഞ്ഞവനേ

Velukkumbol Kulikkuvan Kuttikuppayam Lyrics P Bhaskaran Music Baburaj

Leave a Comment