Movie | Akkuvinte Padachon |
Song | Mazhayude Neela Yavanika |
Music | Nadesankar |
Lyrics | Jayakumar Chengamanad |
Singer | P Jayachandran | Nadesankar |
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
ഇതുവരെ കാണാത്തോരനിതര കാന്തിയായ്..
ഹൃദയത്തിൽ വന്നു നിറഞ്ഞു
കണ്ണീർ… മഴയിലും മായാതെ നിന്നു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
കുറുനിരത്തുമ്പിൽ നിന്നുതിരുന്ന തുള്ളിയിൽ
തെളിയുവതാരുടെ രൂപം
കുറുനിരത്തുമ്പിൽ നിന്നുതിരുന്ന തുള്ളിയിൽ
തെളിയുവതാരുടെ രൂപം
മറുമൊഴിപ്പാട്ടിന്റെ ശ്രുതിപോയ ജീവനിൽ
പതറുവതേതൊരു രാഗം
വേദന വിങ്ങുമെൻ മുഖമായിരുന്നു
പൊട്ടിയ തംബുരുവായിരുന്നു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
തൂവിരൽ കൊണ്ട് നീ തഴുകിയ പൂവിന്റെ
കവിളിലിന്നേതു പരാഗം..
തൂവിരൽ കൊണ്ട് നീ തഴുകിയ പൂവിന്റെ
കവിളിലിന്നേതു പരാഗം..
കൊലുസ്സണിക്കാൽവിരൽ തുമ്പിനാലെഴുതിയ
കവിതയിലേതൊരു സ്വപ്നം..
നിഴൽ മൂടി മാഞ്ഞൊരു മുഖമായിരുന്നു
നോവുമെൻ പ്രണയമതായിരുന്നു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
ഇതുവരെ കാണാത്തോരനിതര കാന്തിയായ്..
ഹൃദയത്തിൽ വന്നു നിറഞ്ഞു
കണ്ണീർ… മഴയിലും മായാതെ നിന്നു
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു