Koorambaay Lyrics

MovieGarudan
SongKoorambaay
MusicJakes Bejoy
LyricsAnwar Ali
SingerZeba Tommy

കൂരമ്പായ് പായുന്നോ … തീപോലെ പാറുന്നോ …
വൻപക്ഷിക്കണ്ണാലേ … ഏതകലത്തും തൻ
ഇരയെത്താൻ കാണുവോരിരവേ …

തീ … കെടാതെ … പടാതെ … വിഹായസ്സേറുന്നോ
മനസ്സിൽ കൊടുങ്കാടഗാധം എരിയുന്നോ …
പേക്കഥകളിലേറി വരുന്നോ
പാറിപ്പോകുന്നോ ദൂരെ
നീൾച്ചിറകുകൾ നീർത്തി വരുന്നവരേ …

ഉം …. ഉം …

കഥയുടെ ചുരുളഴിയും … ചതിയുടെ പടമുരിയും …
യാഥാർത്ഥ്യമൊന്നേ ഒരുനാളഴിയും …
പാമ്പിഴയണ വഴിയേ … വിഷമുറയണ വഴിയേ …
ഗരുഡാ … നഖമായ് … പടര് …

നീയൊരു പെരും പ്രാപ്പിടിയനോ
താണിരകളെ കോർക്കുന്നവനോ

പേക്കഥകളിലേറി വരുന്നോ
പാറിപ്പോകുന്നോ ദൂരെ
നീൾച്ചിറകുകൾ നീർത്തി വരുന്നവരേ …

ഉം …. ഉം …
 

Leave a Comment