കായൽക്കരയിൽ തനിച്ചു വന്നതു | Kayalkarayil thanichu vannathu lyrics

Music: എം കെ അർജ്ജുനൻ

Lyricist: പൂവച്ചൽ ഖാദർ

Singer: എസ് ജാനകി

Film/album: കയം

കായൽക്കരയിൽ തനിച്ചു വന്നതു
ആ…ആ…ആ….

കായല്ക്കരയില്‍ തനിച്ചുവന്നതു
കാണാന്‍ നിന്നെക്കാണാന്‍
കടവിന്നരികിൽ…കടവിന്നരികിൽ
ഒരുങ്ങി നിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍

കായല്‍ക്കരയില്‍ തനിച്ചുവന്നതു
കാണാന്‍ നിന്നെക്കാണാന്‍
കൂന്തൽ മിനുക്കീ…പൂക്കൾ ചൂടീ…
കൂന്തൽ മിനുക്കി പൂക്കൾ ചൂടി
കുറി ഞാന്‍ തൊട്ടൊരു നേരം
കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും

നിന്നുടെ ഓര്‍മ്മയിലല്ലോ

ആ….ആ…ആ…

കായല്‍ക്കരയില്‍ തനിച്ചുവന്നതു
കാണാന്‍ നിന്നെക്കാണാന്‍
പന്തലൊരുക്കീ…ആശകളെന്നിൽ…

പന്തലൊരുക്കി ആശകളെന്നിൽ
പനിനീര്‍ പെയ്യണ നേരം
കയ്യു വിറച്ചതും ഉള്ളു പിടച്ചതും

മംഗളചിന്തയിലല്ലോ

അഹഹാ….ആ…..
കായല്‍ക്കരയില്‍ തനിച്ചുവന്നതു

കാണാന്‍ നിന്നെക്കാണാന്‍
കടവിന്നരികിൽ ഒരുങ്ങി നിന്നതു
ചൊല്ലാന്‍ പലതും ചൊല്ലാന്‍

കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
നിന്നെക്കാണാന്‍ നിന്നെക്കാണാന്‍ നിന്നെക്കാണാന്‍…


Leave a Comment