Music: ജി ദേവരാജൻLyricist: വയലാർ രാമവർമ്മSinger: കെ ജെ യേശുദാസ്Film/album: ഒരു സുന്ദരിയുടെ കഥ
അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
അണിവൈരക്കമ്മലിട്ട പെണ്ണേ
ആടിവാ തുള്ളിയോടി വാ
ആടിമാസ പുലരിപെണ്ണേ
പൊന്നുദയപ്പൊയ്കയിൽ നിന്നോ
പൊന്നമ്പലമതിലകത്തുന്നോ()
പോന്നുവന്നു നീ പോന്നുവന്നു
പൂന്തിങ്കൾ കലയുറങ്ങണ പൂമുഖത്തുന്നോ
അസ്‌തമന കടപ്പുറത്തേക്കോ
അന്ധകാര തുറമുഖത്തേക്കോ()
പോവതെങ്ങോ നീ പോവതെങ്ങോ
ഭൂതങ്ങൾ പുകവലിക്കണ ബലിമുഖത്തേക്കോ