Music: എ ടി ഉമ്മർLyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്എസ് ജാനകിRaaga: ദർബാരികാനഡFilm/album: ഇതാ ഒരു ധിക്കാരി
എന്റെ ജന്മം നീയെടുത്തു
എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ….)
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ ()
നീയെനിക്കു മോളായി
നീയെനിക്കു മോനായി
നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ ()
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറിൽ ചേർന്നുറങ്ങ്
ഈ മുറിയിൽ ഈ വഴിയിൽ
കൈ പിടിച്ചു ഞാൻ നടത്തും
നിൻ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാൻ പൊതിയും
ഉമ്മ കൊണ്ടു ഞാൻ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ ()
എന്റെ പൊന്നു മോനുറങ്ങ്
എന്റെ മടിയിൽ വീണുറങ്ങ്
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ….)