kanneer kayaliletho lyrics

Music: എസ് ബാലകൃഷ്ണൻLyricist: ബിച്ചു തിരുമലSinger: എം ജി ശ്രീകുമാർകെ എസ് ചിത്രRaaga: ദർബാരികാനഡFilm/album: റാംജി റാവ് സ്പീക്കിംഗ്
കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി
കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി

അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെമനസ്സിലെ ഭാരം പങ്കു വെയ്ക്കുവാനുംകൂടെയില്ലൊരാളും  കൂട്ടിനു വേറെ (കണ്ണീർ…)
ഇരുട്ടിലങ്ങേതോ കോണിൽ നാലഞ്ചു നക്ഷത്രങ്ങൾ

കാവൽ വിളക്കെന്നോണം കാണാമെന്നാലും

കറുപ്പെഴും മേഘക്കീറിൽ വീഴുന്ന മിന്നൽ ചാലിൽ

രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും

തിരക്കൈയ്യിലാടി തീരങ്ങൾ തേടി

ദിശയറിയാതെ കാതോർത്തു നില്പൂ

കടൽ പക്ഷി പാടും പാട്ടൊന്നു കേൾക്കാൻ (കണ്ണീർ…)
ചുഴിത്തിരയ്ക്കുള്ളിൽ ചുറ്റും ജീവന്റെ ആശാനാളം

കാറ്റിന്റെ  കൈകൾ കെട്ടും യാമങ്ങൾ മാത്രം

വിളമ്പുവാൻ ഇല്ലെന്നാലും നോവിന്റെ മൺപാത്രങ്ങൾ

ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും

വിളിപ്പാടു ചാരെ വീശുന്ന ശീലിൽ

കിഴക്കിന്റെ ചുണ്ടിൽ പൂശുന്ന ചേലിൽ

അടുക്കുന്നു തീരം ഇനിയില്ല ദൂരം (കണ്ണീർ…)

KANNEERKAYALILETO – A TRIBUTE TO S BALAKRISHNAN

Leave a Comment