kattinu sugandhamanishtam lyrics

Music: ബോംബെ രവിLyricist: ടി ഹരിഹരൻSinger: കെ ജെ യേശുദാസ്Raaga: ഹിന്ദോളംFilm/album: മയൂഖം
കാറ്റിനു സുഗന്ധമാണിഷ്ടം
കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം…..
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം…
പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ
പ്രത്യക്ഷരൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും
ഒന്നുചേരാതൊരു ഗീതമുണ്ടോ
സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ..
വിശ്വ സാഹിതീരചനകളുണ്ടോ..
നിദ്രയുംസ്വപ്നവും പോൽ
ലയിക്കാൻകൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ
ശൃംഗാരയാമമുണ്ടോ…
പ്രേമവും മോഹവും ചുംബിച്ചുണരാത്ത
ഭാവനാലോകമുണ്ടോ
ഇവിടെ സങ്കൽപ്പ സൗന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ..
ജന്മസാഫല്യമിവിടെയുണ്ടോ…
____________________________

Leave a Comment