MALAYALAM LYRICS COLLECTION DATABASE

Aararo song lyrics | Malayalam song lyrics | Koode

 Aararo song lyrics from Malayalam movie Koode


ആരാരോ.. വരാമെന്നൊരീ മോഹം

വാതിൽക്കൽ കിനാവിന്റെ കാൽസ്വരം

ആരാരോ.. വരാമെന്നൊരീ മോഹം

വാതിൽക്കൽ കിനാവിന്റെ കാൽസ്വരം

പുലരികളിൽ പൊടിയും ഹിമകണമെന്നപോൽ

ഇലകളിൽ നിന്നുയരും വനശലഭങ്ങൾപോൽ

ഹൃദയമേ ചിറകാർന്നതെന്തിനോ

പ്രണയമേ നിറവാനമാകയോ

ഉദയതാരമേ അരികിലൊന്നു നീ

പ്രിയനുമായ് വേഗം  പോരൂ     

പ്രിയനുമായ് വേഗം പോരൂ

 

കടലിലെ തിരപോലെ

തിരയുമെൻ മിഴിനീളെ

മധുരമാം ഒരു നേർത്ത നൊമ്പരം

ഹൃദയവേണുവിൽ ഒരു ഗാനമായ്

വിണ്ണിൽ നിന്നുമെൻ മുടിയിൽ

വന്നുതിരും പൂവുകൾ

ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ്

പുലരിയിൽ ഒരു സ്വർണ്ണനാളമായ്

ഇരവിലും ഒരു കുഞ്ഞു മിന്നലായ്

മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്

കനവുപോൽ കൂടെ ആരോ

കനവുപോൽ കൂടെ ആരോ….

 

ചിത്രം :
കൂടെ

സംഗീതം :
രഘു ദീക്ഷിത്

വരികള്‍ :
റഫീക്ക് അഹമ്മദ്

ആലാപനം :
ആൻ ആമി

Leave a Comment