കണ്ണാടി കൂടും കൂട്ടി kannadi koodum kootti malayalam lyrics

 ഗാനം : കണ്ണാടി കൂടും കൂട്ടി 

ചിത്രം : പ്രണയവർണങ്ങൾ 

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

ഉം…ഉം..ഉം.

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ……

കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി

കൂകിയും കുറുകിയും വായോ…..

മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ

അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ

മണവാളൻ വന്നു വിളിച്ചാൽ

നാണം കൊള്ളും മനസല്ലേ…

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ……

കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി

കൂകിയും കുറുകിയും വായോ…..

പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണെ നീ മൂളിയുണർത്തും

പാട്ടിൻ‌റെ പല്ലവിയെൻ‌റെ കാതിലോതുമോ…

മെല്ലെ ഈ ചില്ലു നിലാവിൽ മുല്ലെ നിൻ മുത്തു പൊഴിക്കും

കിന്നാര കാറ്റു കവിൾ പൂ നുള്ളി നോക്കിയോ

ആരും കാണാതെന്നുള്ളിൽ ഓരോ മോഹം പൂക്കുമ്പോൾ

ഈണത്തിൽ പാടീ പൂങ്കുയിൽ ആ…ആ‍..ആ..

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ……

കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി

കൂകിയും കുറുകിയും വായോ…..

മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പുത്തുവിരിഞ്ഞാൽ

കാണും ഞാൻ എൻ‌റെ കിനാവിൽ നിൻ‌റെ പുമുഖം..

എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂം പട്ടു പുതക്കും

പുന്നാരം തൂമണി മുത്തെ നീ വരും നാൾ

പൂക്കും രാവോ പൊൻ പൂവോ തുവൽ വീശും വെൺ പ്രാവോ

നെഞ്ചോരം നേരും ഭാവുകം..ആ ആ ആ 

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി

കാവളം പൈങ്കിളി വായോ……

കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി

കൂകിയും കുറുകിയും വായോ…..

മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ

അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ

മണവാളൻ വന്നു വിളിച്ചാൽ

നാണം കൊള്ളും മനസല്ലേ…

Leave a Reply

Your email address will not be published. Required fields are marked *