കന്നിനിലാ പെണ്‍കൊടിയേ kanninila penkodiye malayalam lyrics

 ഗാനം : കന്നിനിലാ പെണ്‍കൊടിയേ

ചിത്രം : ഒരു മറവത്തൂർ കനവ് 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : സുജാത മോഹൻ ,ബിജു നാരായണൻ   

കന്നിനിലാ പെണ്‍കൊടിയേ 

കണ്ണുകളില്‍ നാണമെന്താണ് എന്താണ്

കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്

എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം 

കാടാകെ പാടിനടക്കാനുമറിയാം 

കന്നിനിലാ പെണ്‍കൊടിയേ 

കണ്ണുകളില്‍ നാണമെന്താണ്

കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ്

ചേലൊത്തൊരു പെണ്ണാണേ 

ചെമ്മുകിലിന്‍ നിറമാണേ

പയ്യാരം പറയാതെ ആരെടി പെണ്ണെ 

കരിമിഴിയില്‍ മയ്യില്ലാ കൈനിറയെ വളയില്ലാ

കാക്കാത്തിപെണ്ണാണേ കിന്നരിയാണേ

പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം

ചിങ്കാരചിന്തൂര ചിമിഴും നല്‍കാം 

പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം

ചിങ്കാരചിന്തൂര ചിമിഴും നല്‍കാം 

മുത്തും വേണ്ട മുരിശ്ശും വേണ്ടാ

നിന്നാണെ നീയാണെന്‍ മുന്തിരി മൊട്ട്

കന്നിനിലാ പെണ്‍കൊടിയേ 

കണ്ണുകളില്‍ നാണമെന്താണ് എന്താണ്

കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്

വരമഞ്ഞള്‍ക്കുറിവേണം 

വൈഡൂര്യപ്പുടവേണം

ഒരു മിന്നാ പൊന്നിന്റെ താലിതരേണം

തകില്‍ വേണം കുഴല്‍ വേണം

സരിഗമതന്‍ ശ്രുതി വേണം

തിരുമാലിപെണ്ണിന്ന് പൂങ്കല്ല്യാണം

നാലുനില പന്തലിടാന്‍ വാനമ്പാടി

പാൽപ്പായസമുണ്ടാക്കാന്‍ പൈമ്പൂവാലി

നാലുനില പന്തലിടാന്‍ വാനമ്പാടി

പാൽപ്പായസമുണ്ടാക്കാന്‍ പൈമ്പൂവാലി

ആളുപിരിഞ്ഞാല്‍ അന്തിയണഞ്ഞാല്‍

നിന്നാണെ നിന്നെ ഞാന്‍ കോരിയെടുക്കും

കന്നിനിലാ പെണ്‍കൊടിയേ 

കണ്ണുകളില്‍ നാണമെന്താണ് എന്താണ്

കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്

എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം 

കാടാകെ പാടിനടക്കാനുമറിയാം 

Leave a Comment