MALAYALAM LYRICS COLLECTION DATABASE

മഞ്ഞുപെയ്യണ് മനം കുളിരണ്‌ manju peyyanu song lyrics

 

ഗാനം : മഞ്ഞുപെയ്യണ് മനം കുളിരണ്‌

ചിത്രം : ചന്ദ്രനുദിക്കുന്ന ദിക്കിൽ 

രചന : എസ രമേശൻ നായർ 

ആലാപനം : സുജാത മോഹൻ 

മഞ്ഞു പെയ്യണ് മനം കുളിരണ്‌ മകരമാസപ്പെണ്ണേ ,

മലയിറങ്ങി പുഴയിൽ മുങ്ങി വാ..

കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരുവിൽക്കും കാറ്റേ 

കൂവളത്തിനു കണ്ണുപൊത്താൻ വാ..

കണ്ണൻ വന്നെത്തും നേ….രം,

കണ്ണിൽ കടലിന്റെ താളം 

ഇരവാപയ്യിന്റെ പാ…ലോ….

മധുരപൂന്തേൻ നിലാ….വോ 

നിറനിറയണ് പതപതയണ്  കാത്തിരിക്കും നെഞ്ചിൽ 

മഞ്ഞു പെയ്യണ് മനം കുളിരണ്‌ മകരമാസപ്പെണ്ണേ ,

മലയിറങ്ങി പുഴയിൽ മുങ്ങി വാ..

കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരുവിൽക്കും കാറ്റേ 

കൂവളത്തിനു കണ്ണുപൊത്താൻ വാ..

കണ്ണെഴുതി പൊട്ടുതൊട്ടാൽ..കള്ളനെയും കാത്തിരുന്നാൽ 

കാലം കരകവിയും കാളിന്ദി പോലെ…

കൈനിറയെ വള അണിഞ്ഞാൽ ,കാലിൽ കൊലുസ്സണിഞ്ഞാൽ,

കാതിൽ സരിഗമയൊരു പാൽപ്പുഴപോലെ 

പുലരിമഞ്ഞിൽ സൂര്യകാന്തികൾ ,കൈമാറ്റു തന്ന 

പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ…

കണി വിളക്കിൻ തങ്ക നാളമായ്  

നിൻ മുന്നിൽ ഇന്നു പുരനിറഞ്ഞു വന്നു നിൽക്കുമ്പോൾ 

മറുപടി നീ ചൊല്ലാത്തെന്തെ മണിമുകിലേ പെയ്യാത്തെന്തെ

മിണ്ടാപ്പെണ്ണിനെ കണ്ടാ കൊള്ളുല്ലേ…

മഞ്ഞു പെയ്യണ് മനം കുളിരണ്‌ മകരമാസപ്പെണ്ണേ ,

മലയിറങ്ങി പുഴയിൽ മുങ്ങി വാ..

കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരുവിൽക്കും കാറ്റേ 

കൂവളത്തിനു കണ്ണുപൊത്താൻ വാ..വാ വാ വാ 

പൊന്നെടുത്തു മെയ് ചമച് പൂവെടുത്തു മിഴിവരച്ചു 

പുണ്യം കൗമാരത്തിനു സിന്ദൂരം തന്നു 

നിലമുകിൽ മുടി അണിഞ്ഞു ബാലസുര്യ കുറിതെളിഞ്ഞു

തോഴി നിന്നെ കാണാൻ പൂക്കാലം വന്നു..

അണിയണിയായി അരയന്നക്കൂട്ടം ഈ കാൽച്ചുവട്ടിൽ 

നടപടിക്കാൻ കാത്തു നിൽക്കുമ്പോ….ൾ 

നിരനിരയായ് പയ്യുകളെല്ലാം ആ കാമുകന്റെ 

കുഴൽവിളി കാതോർത്തു നിൽക്കുമ്പോ….ൾ

ഇനിയുമവൻ വൈകാനെന്തേ ഇതൾമിഴിയും വാടാനെന്തേ 

ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ…

മഞ്ഞു പെയ്യണ് മനം കുളിരണ്‌ മകരമാസപ്പെണ്ണേ ,

മലയിറങ്ങി പുഴയിൽ മുങ്ങി വാ..

കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരുവിൽക്കും കാറ്റേ 

കൂവളത്തിനു കണ്ണുപൊത്താൻ വാ..

കണ്ണൻ വന്നെത്തും നേ….രം,

കണ്ണിൽ കടലിന്റെ താളം 

ഇരവാപയ്യിന്റെ പാ…ലോ….

മധുരപൂന്തേൻ നിലാ….വോ 

നിറനിറയണ് പതപതയണ്  കാത്തിരിക്കും നെഞ്ചിൽ…

Leave a Comment