MALAYALAM LYRICS COLLECTION DATABASE

വിരൽ തൊട്ടാൽ viral thottal malayalam lyrics

ഗാനം : വിരൽ തൊട്ടാൽ 

ചിത്രം : ഫാന്റം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം: പി ജയചന്ദ്രൻ , കെ എസ് ചിത്ര 

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ…

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ…

കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ

ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍

നിനക്കെന്തഴകാണഴകേ…… നിറവാര്‍ മഴവില്‍ ചിറകേ….

നിനവില്‍ വിരിയും നിലവേ…..

വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ…

നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം,

പാടും പാട്ടിന്റെ പഞ്ചാമൃതം….

കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ നാളം,

ആരും കാണാത്ത ദീപാങ്കുരം……

നിന്നോടു മിണ്ടാന്‍…. നിന്നെ തലോടാന്‍….

ചുണ്ടോടു ചുണ്ടില്‍ തേനുണ്ടു പാടാന്‍

മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍….

നിനക്കെന്തഴകാണഴകേ…… നിറവാര്‍ മഴവില്‍ ചിറകേ….

നിനവില്‍ വിരിയും നിലവേ…..

തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി

ഏതോ ശൃംഗാര സല്ലാപങ്ങള്‍

വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരങ്ങൾ 

നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു…..

ആരും മയങ്ങും ആവാരം പൂവേ,

ആറ്റോരമാരേ നീ കാത്തു നില്പൂ…

നീയെന്റെ നീലാംബരി….

നിനക്കെന്തഴകാണഴകേ…… നിറവാര്‍ മഴവില്‍ ചിറകേ….

നിനവില്‍ വിരിയും നിലവേ…..

 വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ…

കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ….

ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍

നിനക്കെന്തഴകാണഴകേ…… നിറവാര്‍ മഴവില്‍ ചിറകേ….

നിനവില്‍ വിരിയും നിലവേ…..

 

Leave a Comment