ഗാനം : ആലിലക്കാവിലെ
ചിത്രം : പട്ടാളം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം :പി ജയചന്ദ്രൻ ,സുജാത മോഹൻ
ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാൻ
മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാൻ
കാലികൾ മേയുമീയാലയിൽ കാവലായ്
പാലു പോൽ പെയ്യാൻ നിലാവുണ്ടോ…
ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
സ്വർണ്ണനൂലു പോൽ.. മെലിഞ്ഞ നിന്നെ ഞാൻ
സ്വന്തമാക്കുവാൻ വരുന്ന സന്ധ്യയിൽ
നാട്ടുമൈനകൾ പറന്നു പാറുമീ..
കൂട്ടിനുള്ളിൽ ഞാൻ… അലിഞ്ഞു പാടവേ
പൊന്നുരച്ചു പൊട്ടു തൊട്ട വെണ്ണിലാവു പോൽ
നിന്നെ വന്നു മുത്തമിട്ട രാത്രിയിൽ
മഞ്ഞുരുക്കി മാറ്ററിഞ്ഞ തങ്കമെന്ന പോൽ
നീ മിനുങ്ങി വന്നു നിന്ന മാത്രയിൽ
കാലികൾ മേയുമീയാലയിൽ കാവലായ്
പാലു പോൽ പെയ്യാൻ നിലാവുണ്ടോ
ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
മാൻ കിടാവുകൾ.. പിടഞ്ഞു പാഞ്ഞു പോം..
നെഞ്ചിലായിരം.. കിനാവു മിന്നവേ..
പീലി നീർത്തുമീ… മയിൽക്കുലങ്ങൾ പോൽ…
ലോലലോലമായ്.. വിരിഞ്ഞു മാനസം..
എന്റെയുള്ളിലെത്രയെത്രയാശയാണതിൽ
നിന്റെ ചിത്രമൊന്നു മാത്രമല്ലയോ
നെയ്തലാമ്പൽ പോലെ നേർത്ത പെൺകിടാവു നീ..
നിന്നെ എന്റെ സ്വന്തമാക്കും നേരമായ്
കാലികൾ മേയുമീയാലയിൽ കാവലായ്
പാലു പോൽ പെയ്യാൻ നിലാവുണ്ടോ
ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ
താമരത്താലിയിൽ തടവിലാക്കും
കടുകുകൾ പൂക്കുമാ വയലുകൾക്കപ്പുറം
കുടിലിലേക്കിന്നു ഞാൻ കൊണ്ടു പോവും
കൊട്ടുണ്ടോ കുഴലുണ്ടോ കൂടേറാൻ
മഞ്ഞുണ്ടോ മഴയുണ്ടോ രാവുറങ്ങാൻ
കാലികൾ മേയുമീയാലയിൽ കാവലായ്
പാലു പോൽ പെയ്യാൻ നിലാവുണ്ടോ…