എനിക്കൊരു പെണ്ണുണ്ട് enikkoru pennund malayalam lyrics

 

ഗാനം : എനിക്കൊരു പെണ്ണുണ്ട്

ചിത്രം : തിളക്കം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്

ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ,

ചിരിയിലൊരനുരാഗച്ചിറകുണ്ട്

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം

കൈകളില്‍ കിലുകിലേ  കാറ്റിന്‍ തരിവള

അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം

കൈകളില്‍ കിലുകിലേ  കാറ്റിന്‍ തരിവള

കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍

കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം

അവന്റെ സ്വന്തം മനസ്സിന്റെ മന്ത്രം

മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ്

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്

ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ,

ചിരിയിലൊരനുരാഗച്ചിറകുണ്ട്

അവളുടെ കൂന്തലില്‍ കറുകറെ കാര്‍മുകില്‍

കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം 

അവളുടെ കൂന്തലില്‍ കറുകറെ കാര്‍മുകില്‍

കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം 

മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല്

കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ്

ഇവളെന്റെ മാത്രം സ്നേഹസുഗന്ധം

അകന്നാലും അകലാത്ത മഴനിലാവ് 

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട്

ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ,

ചിരിയിലൊരനുരാഗച്ചിറകുണ്ട്

എനിക്കൊരു പെണ്ണുണ്ട് ,കരിമഷിക്കണ്ണുണ്ട്

കരളില്‍ നൂറു നൂറ് കനവുണ്ട്

Leave a Comment