എന്നുള്ളിലേതോ ennulliletho malayalam lyrics

 

ഗാനം : എന്നുള്ളിലേതോ

ചിത്രം : മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും  

രചന :യൂസഫലി കേച്ചേരി

ആലാപനം : എം ജി ശ്രീകുമാർ,സുജാത മോഹൻ 

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം

ജീവനിൽ പൂവിടും ചിന്ത്

തകതിമി തകതിമി തകതിമി തകതക തോം 

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം

പൂവായ് വിരിഞ്ഞു തേനായ് നുഴഞ്ഞു

എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു

ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ

കള മൊഴിയേ കിളിമകളേ നീയൊന്നു പാട്

പാട് പാട് തകതിമി തകതിമി തകതിമി തകതക തോം

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം

തൈ തെന്നലാണോ താരമ്പനാണോ

കാർകൊണ്ടൽ നീങ്ങി, മാനം തെളിഞ്ഞൂ

മലർ വിരിയും മാനസങ്ങൾ നീയൊന്നു ചൊല്ല്

പാറി വരും പൂങ്കതിരെ നീ തെല്ല് നില്ല്

നില്ല് നില്ല് തകതിമി തകതിമി തകതിമി തകതക തോം

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം

ജീവനിൽ പൂവിടും ചിന്ത്

തകതിമി തകതിമി തകതിമി തകതക തോം 

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം

എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം

വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം….

Leave a Comment