ഗാനം :ഹലോ ഹലോ അവൾ വിളിച്ചു
ചിത്രം : ഹലോ
രചന :വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : ശ്വേത മോഹൻ,വിധു പ്രതാപ്
ഹലോ ഹലോ
അവൾ വിളിച്ചു…
ഉം……….ഉം………
ഹലോ ഹലോ അവൻ വിളിച്ചു……………
എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു
ഉഹു…………..
എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു
ഹലോ ഹലോ..
ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു
ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു
ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചൂ
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും
പനിനീരിൻ പുതുഗന്ധം പങ്കു വെച്ചൂ………….
മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചു
കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചൂ
കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചൂ
നറുമഞ്ഞിൻ നിറദീപം കണ്ണടച്ചൂ…………………
വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു
വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു
പുക തിങ്ങും ഇടനെഞ്ചു കരിപിടിച്ചൂ
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചൂ
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചൂ
മിഴിനീരും മഴ നീരും കൈ പിടിച്ചൂ
മിഴിനീരും മഴ നീരും കൈ പിടിച്ചൂ
ഉം..ഉം…ഉം………………..