ഗാനം :മഴവില്ലിൻ
ചിത്രം : ഹലോ
രചന :വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : അഫ്സൽ,മഞ്ജരി,സംഗീത ശ്രീകാന്ത്
പിയോ ഗായ് ഗുൻ ഗുന് രേ
പായല് ബാജേ ചൻ ചനരേ
പിയാ ബോലേ കാനോം മേം
ഹോലെ ഹോലെ രേ
ഹോലെ ഹോലെ രേ
ആ………………………………………………………………………
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ…….. മുന്നിൽ
മഴ പാകിയ നേരിയ നൂലിൽ
മഴമുത്തു കിലുങ്ങിയ നാളിൽ
മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോ………….ണിമ ചുണ്ടിൽ……………………………………..
മഴ കിങ്ങിണി കെട്ടിയ മാറിൽ
മഴ മണി വള ചാർത്തിയ കൈയ്യിൽ
മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക്…….
മഴ കിങ്ങിണി കെട്ടിയ മാറിൽ
മഴ മണി വള ചാർത്തിയ കൈയ്യിൽ
മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക്……
മഴ നീട്ടിയ വിരലോടെ
മഴ മീട്ടിയ ചിരിയോടെ
മഴ ചൂടിയ തനുവോടെ
മഴ മൂടിയ കനവോടെ
മഴ മേഘരഥങ്ങളിലേറും പകലോനാകും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോ………..ണിമ ചുണ്ടിൽ…………………………….
തടക്ക് ധും തടക്ക് ധും ധും
തടക്ക് ധും
ധോംത്ത ധോംത്ത ധോംത്ത ധോംത്ത തന ധിരന
ധോംത്ത ധോംത്ത ധോംത്ത ധോംത്ത തന ധിരന
ധോംത്ത ധോംത്ത ധോംത്ത ധോംത്ത തന ധിരന
ധോംത്ത ധോംത്ത ധോംത്ത ധോംത്ത തന തന
ധോംത്ത ധോംത്ത ധോംത്ത ധോംത്ത തന ധിരന
മഴവില്ലു വരച്ചവനേ നീ
മഴവില്ലു വിരിച്ചവനേ നീ
മഴവില്ലു മെനഞ്ഞു മിനുക്കണതിനി നീ എന്നാണോ
മഴ നൽകിയ കുളിരോടെ
മഴ പുൽകിയ നനവോടെ
മഴ തൂകിയ മലരോടെ
മഴ ചിന്നിയ സുഖമോടെ
മഴ തുള്ളി വരുന്നൊരു നേരം
മഴവില്ലെഴുതും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ…….. മുന്നിൽ
മഴ പാകിയ നേരിയ നൂലിൽ
മഴമുത്തു കിലുങ്ങിയ നാളിൽ
മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോ………….ണിമ ചുണ്ടിൽ……………………………………..