പൊൻ‌വീണേ ponveene malayalam lyrics

 ഗാനം : പൊൻ‌വീണേ

ചിത്രം : താളവട്ടം 

രചന : പൂവച്ചൽ ഖാദർ

ആലാപനം : എം ജി ശ്രീകുമാർ ,കെ എസ് ചിത്ര 

ഉം………………….ഉം…………………മൗനം വാങ്ങൂ

ജന്മങ്ങൾ പുൽ‌കും നിൻ ഉം……………

പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ

ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ

ദൂതും പേറി നീങ്ങും മേ…ഘം….

മണ്ണിന്നേകും ഏതോ കാ….വ്യം

ഹംസങ്ങൾ പാടുന്ന ഗീതം

ഇനിയും ഇനിയും അരുളീ….

പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ

ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ

വെൺ‌മതികല ചൂടും ,വിണ്ണിൻ ചാരുതയിൽ..

പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി…

പറന്നേറുന്നു മനം മറന്നാടുന്നൂ

സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും

സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും

അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ

പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ

ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ

ചെന്തളിരുകളോലും കന്യാവാടികയിൽ

മാനിണകളെ നോക്കി കൈയ്യിൽ കറുകയുമായി

വരം നേടുന്നു സ്വയം വരം കൊള്ളുന്നു

ഹേമന്തം പോലെ നവവാസന്തം പോലെ

ഹേമന്തം പോലെ നവവാസന്തം പോലെ

ലയം പോലെ നലം പോലെ അരിയ ഹരിത വിരിയിൽ

പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ

ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ

ദൂതും പേറി നീങ്ങും മേ…ഘം….

മണ്ണിന്നേകും ഏതോ കാ….വ്യം

ഹംസങ്ങൾ പാടുന്ന ഗീതം

ഇനിയും ഇനിയും അരുളീ….

ലാലാലാ ലാലാലാ ഉം……………….

ലാലാലാ ലാലാലാ ഉം……………….

Leave a Comment

”
GO