മാമലമേലേ maamala mele malayalam lyrics

 

ഗാനം :മാമലമേലേ

ചിത്രം : അഭിമന്യു 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ ,കെ എസ് ചിത്ര

മാമലമേലേ വാർമഴമേഘം… പെയ്തല്ലോ

തേന്മഴ തേവിയ മംഗളമേളം.. കേട്ടല്ലോ

ചന്ദനപ്പന്തലിലെങ്ങോ

തുടി പാട്ടും കൊട്ടുമുയർന്നല്ലോ  

ചിത്തിര തോണിയിലാരോ

കളിപ്പൂത്തിരി വെട്ടമുഴിഞ്ഞല്ലോ

ആലോല രാഗമാർന്നു മോഹച്ചാമരങ്ങളാടി

ആ………. ആ…………..ആ………….ആ………..

മാമലമേലേ വാർമഴമേഘം…… പെയ്തല്ലോ

തേന്മഴ തേവിയ മംഗളമേളം.. കേട്ടല്ലോ

അഹാഹാഹാ………………….ആ…….ആ…..ആ…….

അഹാഹാഹാ………………….ആ…….ആ…..ആ…….

അഹാഹാഹാ………………….ആ…….ആ…..ആ…….

ആ…………………………….ആ…………………………………..

പൊൻവേണു ഗാനം താലോലമായ് മാറുമ്പോൾ

ഏതോ വാസന്തമെന്റെ കണ്ണീർത്തുടം മായ്ക്കുമ്പോൾ

ആനന്ദ ചന്ദ്രനായ് ഞാൻ മാറുമ്പോ….ൾ

ആയിരം.. നാദങ്ങളും.. ആയിരം.. സ്വരങ്ങളും

ഏകമാ………യ്  ചേരും ശ്രുതിയാ………യിതാ സ്നേഹം

തമ്മിലലി…..ഞ്ഞു നാ………..മൊന്നാകവേ

സൗഹൃദമന്ത്രം സമ്പൂർണ്ണമാ………..കവേ

ഈ ജന്മ ബന്ധമെത്ര ബന്ധുരം………………

കർമ്മഭൂമി എത്രയെത്ര പാവനം………

മാമലമേലേ വാർമഴമേഘം……പെയ്തല്ലോ..

തേന്മഴ തേവിയ മംഗളമേളം.. കേട്ടല്ലോ

ആ…………………ആ……………….

ആ……………..ആ………………..

ആ…………ആ…………ആ…………..ആ………..

ചേതോവികാരമെന്റെ സംഗീതമായ് ചിന്നുമ്പോൾ

സ്വപ്നങ്ങൾ എന്റെ കൈയ്യിൽ മൺവീണയായ് മാറുമ്പോൾ

സോപാന ഗീതകം ഞാൻ പാടുമ്പോൾ

ഈ വർണ്ണസന്ധ്യ എത്ര മോഹനം

സൗഗന്ധികങ്ങളെത്ര സുന്ദരം

ആ……………… ആ………….ആ……………….ആ…………

മാമലമേലേ വാർമഴമേഘം…….. പെയ്തല്ലോ

തേന്മഴ തേവിയ മംഗളമേളം.. കേട്ടല്ലോ

ആ …………….ആ……………………… ..ആ……………………………………………

Leave a Comment