ഗാനം :നെഞ്ചില് കാളക്കൊളമ്പ്
ചിത്രം : ഒടിയൻ
രചന : ലക്ഷ്മി ശ്രീകുമാർ
ആലാപനം : ശങ്കർ മഹാദേവൻ
നെഞ്ചില് കാളക്കൊളമ്പ്
കണ്ണില് കാരിരുൾ മുള്ള് ഓ ടിയാ……………….
പൊയ്‌മുഖം കെട്ടിനടന്ന്….
നേർമുഖം നമ്പണില്ലിന്ന് ഒടിയാ…………………..
പിടഞ്ഞ് നീറി എരിഞ്ഞ്….. ഒടിയാ
എന്തിനു വാഴണ് മണ്ണിൽ……………
നെഞ്ചില് കാളക്കൊളമ്പ്
കണ്ണില് കാരിരുൾ മുള്ള് ഒടിയാ……………..
ഒടി ഒടി ഒടി ഒടിയാ …ഒടി ഒടി ഒടി ഒടിയാ …
ഒടി ഒടി ഒടി ഒടിയാ …ഒടി ഒടി ഒടി ഒടിയാ………………………….
കരുത്തും വിറവിറച്ച് നിഴലും പുറം തിരിഞ്ഞ്
പാതിരാ കമ്പിളി മേലെ..കാട്ടു തീ ചോപ്പ്
കരഞ്ഞ് കറുത്തൊരീ… മാനത്തിൻ ചോട്ടില്..
തനിച്ച് നോവു തിന്നു നീ….
നെഞ്ചില് കാളക്കൊളമ്പ്
കണ്ണില് കാരിരുൾ മുള്ള്
ഒടിയാ………………………………………….
ചതിച്ച് വന്നിരുട്ട് പിറകെ പോയ് വെയില്
ഒടിയാ ഒടി മറന്നോ നേരെല്ലാം പതിരോ
വരണ്ട് കീറുമീ കരളിൻ പാടത്തെ
വിള്ളലിൽ ചോര കിനിഞ്ഞാ….ൽ….
നെഞ്ചില് കാളക്കൊളമ്പ്
കണ്ണില് കാരിരുൾ മുള്ള് ഒടിയാ……………..
പൊയ്‌മുഖം കെട്ടിനടന്ന്….
നേർമുഖം നമ്പണില്ലിന്ന് ഒടിയാ……………..
പിടഞ്ഞ് നീറി എരിഞ്ഞ്…. ഒടിയാ…………..
എന്തിനു വാഴണ് മണ്ണിൽ…………………
നെഞ്ചില് കാളക്കൊളമ്പ്
കണ്ണില് കാരിരുൾ മുള്ള് ..ഒടിയാ………………………………
ഒടിയാ………………………………………….