ഓമലാളേ എന്റെ മനസ്സിൻ omalaale ente manassin malayalam lyrics

 

ഗാനം :ഓമലാളേ എന്റെ മനസ്സിൻ

ചിത്രം : സദാനന്ദന്റെ സമയം 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് 

ഉം………ഉം…….ഉം…….ഉം…

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ….

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ… 

പൂവുപോലെൻ നെഞ്ചിലുണരും ജീവരാഗം നീ…. 

സ്വർഗ്ഗഗാനം പാടിയണയും സ്വപ്നലോലുപ നീ….ഓ……….

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ……..

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ……

ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടീ നീ..

ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടീ നീ

ഉയിരിന്റെ വല്ലിയിൽ വീണ്ടും ഉണരുന്ന തേൻമലർ നീ…

കരളിന്റെ കോവിലിലെന്നും കൺകണ്ട ദൈവം നീ…..

ഓ…ഓ….ഓ……

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ…….ഓ………

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ

മധുരനൊമ്പരമായി നീയെൻ മനസ്സിലാദ്യം വന്നനാൾ…

മധുരനൊമ്പരമായി നീയെൻ മനസ്സിലാദ്യം വന്നനാൾ…

കനവിന്റെ നന്ദനമാകെ കളനാദസുന്ദരമായ്‌ 

ഇരുൾ നീക്കുവാനെൻ മുന്നിൽ പൊൻദീപനാളം നീ….

ഓ…..ഓ….ഓ……..

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ..

പൂവുപോലെൻ നെഞ്ചിലുണരും ജീവരാഗം നീ…. 

സ്വർഗ്ഗഗാനം പാടിയണയും സ്വപ്നലോലുപ നീ….ഓ……….

ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ……..

ഓ……ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ……

Leave a Comment