പാലിനു മധുരം paalinu madhuram malayalam lyrics

 

ഗാനം :പാലിനു മധുരം

ചിത്രം : രാക്ഷസരാജാവ്  

രചന : എസ് രമേശൻ നായർ 

ആലാപനം :കെ ജെ യേശുദാസ് 

ഓ………………………….  ഓ………………………………….. 

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം……….. കൂട്ടു വരും ദൈവം

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം……….. കൂട്ടു വരും ദൈവം

വേനലില്‍ വാടും മിഴികള്‍ നിറഞ്ഞാല്‍

ഓടി വരില്ലേ നീ…. അമ്മേ ഉമ്മതരില്ലേ നീ…

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം കൂട്ടു വരും ദൈവം

ഒരു പിടി മിഴിനീര്‍പ്പൂവുകള്‍ മാത്രം

കരുതിയ വനലത പോലെ..

ഒരു മൊഴി ഉരിയാടാതെ നിന്നെ

തിരയുമൊരര്‍ദ്ധനെപ്പോ……………….ലെ..

തണലറിയാതേ.. വഴിയറിയാതെ വന്നൂ ഞാന്‍

നിന്‍ നിഴലുകള്‍ കുറുകും ഗോപുരനടയില്‍

പാഴ്മുള പാടുന്നു

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം.. കൂട്ടു വരും ദൈവം

ഉയിരിനു താളമുണര്‍ത്താന്‍ നീ

ഹൃദയമിടിപ്പുകള്‍ തന്നു..

മിഴിനീര്‍ കടമായ് തരുവാന്‍ നിന്‍റെ

കരിമണിമുകിലുകള്‍ വന്നു..

നീയറിയാതേ………………. ഓ………………………….

നിലയറിയാതെ താഴുമ്പോളീ

ചിരിയുടെ നാളം താഴ്ത്തരുതേ നീ

സ്നേഹസ്വരൂപന്‍ നീ..

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം.. കൂട്ടു വരും ദൈവം

വേനലില്‍ വാടും  മിഴികള്‍ നിറഞ്ഞാല്‍

ഓടി വരില്ലേ നീ.. അമ്മേ ഉമ്മതരില്ലേ നീ

പാലിനു മധുരം തേനിനു മധുരം

പാട്ടിലുമാമധുരം.. കൂട്ടു വരും ദൈവം

ഓ………………….. ഓ………………… ഓ……………….. ഓ……………….

 ഓ…………….. 

Leave a Comment