കൂട്ടിൽ നിന്നും koottil ninnum malayalam lyrics

 

ഗാനം : കൂട്ടിൽ നിന്നും

ചിത്രം : താളവട്ടം 

രചന : പൂവച്ചൽ ഖാദർ

ആലാപനം : കെ ജെ യേശുദാസ്

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂവുന്നു

കതിരൊളികൾ………. പടരുന്നൂ…………

ഇരുളലകൾ………. അകലുന്നൂ…………

പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത മാനം നോക്കി

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

ഈ വഴിയരികിൽ… ഈ തിരുനടയിൽ……..

ഈ വഴിയരികിൽ…. ഈ തിരുനടയിൽ……

പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി

മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി

മരന്ദകണങ്ങൾ ഒഴുക്കി മനസ്സിൽ

കുറിച്ചു തരുന്നു നിൻ സംഗീതം

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

തേൻ‌കനിനിരകൾ… തേനിതളണികൾ……

തേൻ‌കനിനിരകൾ…. തേനിതളണികൾ

തെന്നൽ നറും നറും മലർ മണം എങ്ങും വീശി

കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി

അനന്തപഥങ്ങൾ കടന്നു

അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു നീഹാരം തൂവുന്നു

കതിരൊളികൾ…….. പടരുന്നൂ……….

ഇരുളലകൾ………. അകലുന്നൂ…………..

പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത മാനം നോക്കി

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

Leave a Comment