ഗാനം :തിര തിര
ചിത്രം : ഗപ്പി
രചന : വിനായക് ശശികുമാർ
ആലാപനം :മധുവന്തി നാരായൺ
ഹേ തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്
ചിരികളുമായൊരു കൂട്ടര്
പല തലമുറ വാഴണ നാട്ടില്
കൊട്ടിപ്പാട്ടും കഥകളുമുണ്ടേ
കലകളുമായ് നാട്ടാരുണ്ടേ
മാനം മുട്ടെ കളിചിരിയേറുന്നേ…………….
തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്
എല്ലാരും ചങ്ങാത്തം കൊണ്ടാടുന്നേ
കുന്നോളം സ്വപ്‌നങ്ങൾ ചങ്കേറുന്നേ
തളിരോ……..ല പടിമേ…….ലെ മുറിവാ…..ലൻ കിളിപാ,,,,,,,ടി
കൺ തോരെ കാണാൻ കൂടെ പോരാമോ……………….
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ………….
നിറഞ്ഞു മേലെ തെളിഞ്ഞ വാനിൽ
ഒളിഞ്ഞു നോക്കും കുരുന്നു സൂര്യൻ
നിറങ്ങളെ കോരിയൊഴിച്ചീ
നാടിനു ചന്തം ചാർത്തി..
ഇരുണ്ട രാവിൽ പൊഴിഞ്ഞു വീഴും
പളുങ്കു തോൽക്കും നിലാവോ………
തിളക്കമേറും മിനുക്കുകൾ വാരിത്തൂകി
മാനത്തോ……. മഴമുകിലഴക്
താഴത്തോ……… തിരനുരയഴക്
തേനൂറും…… മൊഴികളിലഴക്
മാറ്റേറും………മിഴികളിലഴക്
മനസ്സാകെയൊരു കുളിർക്കാറ്റഴക്
മുഖത്താകെയൊരു ചിരിക്കൂട്ടഴക്
വസന്തം ,വിടർന്നേ ,ഒരു
നറുസുഗന്ധം പടർന്നേ…
ഒരു പാട്ടുമൂളി പാതിരാത്താരം
ചെവിയോർത്തിരുന്നു ദൂരെയീ തീരം
തളിരോ…..ല പടിമേ…….ലെ മുറിവാ……ലൻ കിളിപാടി
കൺ തോരെ കാണാൻ കൂടെ പോരാമോ………..
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ…..