യാഹി രാധേ yaahi raadhe malayalam lyrics

 

ഗാനം :യാഹി രാധേ

ചിത്രം : കരുമാടിക്കുട്ടൻ 

രചന :യൂസഫലി കേച്ചേരി

ആലാപനം : കെ എസ് ചിത്ര 

തത്തോടക താം..താം താം താം തീം തീം തീം തീം 

തകതോടങ്ക തക്കു തിക്കു തെയ്

തത്തോടക താം..താം താം താം തീം തീം തീം തീം 

തകതോടങ്ക തക്കു തിക്കു തെയ്

യാഹി രാധേ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു

യാഹി രാധെ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു..

അനുരാഗ മോഹന മുരളിയുമായി

അനുരാഗ മോഹന മുരളിയുമായി

ആനന്ദ ലോലൻ വിളിക്കുന്നു..

യാഹി രാധേ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു

കടമ്പിന്റെ പൂവും, കവിതയുമായി…

കടമ്പിന്റെ പൂവും, കവിതയുമായി….

കാർമുകിൽവർണ്ണൻ കാത്തിരിക്കുമ്പോൾ

ആകുമോ നിനക്കെന്റെ അഴകിൻ കുളിരേ

ഏകാന്തതയിൽ തപസ്സിരിക്കാൻ ,സഖീ…

യാഹി രാധേ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു

യാദവൻ നിന്നെ വിളിക്കുന്നു

പുലരൊളി മങ്ങും പുഞ്ചിരിയോടെ

പുലരൊളി മങ്ങും പുഞ്ചിരിയോടെ

അംബുജ നേത്രൻ കുഴലൂതുമ്പോൾ

എങ്ങനെ നീയെന്റെ മാൻ മിഴിയാളേ

മനസ്സിലെ മാണിക്യം.. മറച്ചു വെയ്ക്കും ,സഖീ

യാഹി രാധേ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു

അനുരാഗ മോഹന മുരളിയുമായി

ആനന്ദ ലോലൻ വിളിക്കുന്നു

യാഹി രാധേ യമുനാ തീരേ

യാദവൻ നിന്നെ വിളിക്കുന്നു

യാദവൻ നിന്നെ വിളിക്കുന്നു

Leave a Comment