കോമളവല്ലി komalavalli malayalam lyrics

 

ഗാനം :കോമളവല്ലി

ചിത്രം :ഇമ്മിണി നല്ലൊരാൾ 

രചന: ഗിരീഷ് പുത്തഞ്ചേരി

ആലാപനം : വിധു പ്രതാപ് ,ജ്യോത്സ്ന 

കോമളവല്ലി നല്ല താമരയല്ലീ

കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ

ആമ്പലവള്ളീ മണി പൂങ്കുല നുള്ളി

അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

ചാന്തണിഞ്ഞാട്ടെ ചങ്കിൽ പൊട്ടു തൊട്ടാട്ടേ

കസവേ കസറെടി സരിഗമക്കരിമ്പേ 

കോമളവല്ലി നല്ല താമരയല്ലീ

കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ

ആമ്പലവള്ളീ മണി പൂങ്കുല നുള്ളി

അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

ഒന്നേ കണ്ടുള്ളൂ ഞാൻ പിന്നെ മിണ്ടിയുള്ളൂ

അന്നേ തൊട്ടെന്നുള്ളിനുള്ളിൽ നീയേ മിന്നിയുള്ളു

ഒന്നേ തൊട്ടുള്ളൂ ഞാൻ മെല്ലെ മുത്തിയുള്ളൂ

അന്നേ തൊട്ടെൻ പാട്ടായ് ചുണ്ടിൽ നീയേ തത്തിയുള്ളൂ

തുള്ളി വന്നൊരു പുള്ളിമാനിന്റെ വെള്ളിക്കടക്കണ്ണാൽ

നുള്ളിയിന്നെന്റെ വെണ്ണിലാവിന്റെ വെള്ളരിപ്പൂവരിമ്പേ 

മാരി മാസം വന്നു പോയാൽ നമ്മുടെ കല്യാണം..

കോമളവല്ലി നല്ല താമരയല്ലീ

കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ

ആമ്പലവള്ളീ മണി പൂങ്കുല നുള്ളി

അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

അന്നേ ചൊല്ലില്ലേ ഞാൻ നിന്നെ കെട്ടുള്ളൂ

ആരും മീട്ടാ വീണക്കമ്പികൾ നീയേ മീട്ടുള്ളൂ

പൊന്നേയെന്നല്ലെ ഞാൻ നിന്നെ വിളിക്കുള്ളൂ

കുഞ്ഞാങ്കിളി നിന്നോടൊത്തെ കൂടെ ഉറങ്ങൂള്ളൂ

തങ്കമെന്തിനു താലിയ്ക്ക് നീ തന്നെ പത്തര മാറ്റില്ലേ

മഞ്ചമെന്തിനു മഞ്ഞക്കിളിപ്പെണ്ണിൻ മാറത്തെ തൂവലില്ലേ 

മാരി മാസം വന്നു പോയാൽ നമ്മുടെ കല്യാണം

കോമളവല്ലി നല്ല താമരയല്ലീ

കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ

ആമ്പലവള്ളീ മണി പൂങ്കുല നുള്ളി

അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

ചാന്തണിഞ്ഞാട്ടെ ചങ്കിൽ പൊട്ടു തൊട്ടാട്ടേ

കസവേ കസറെടി സരിഗമക്കരിമ്പേ 

കോമളവല്ലി നല്ല താമരയല്ലീ

കട്ടുറുമ്പിനു കൂട്ടിരിക്കണ പെണ്ണാണു നീ

ആമ്പലവള്ളീ മണി പൂങ്കുല നുള്ളി

അമ്പലപ്പുഴപ്പായസത്തിലെ തേനാണു നീ

Leave a Comment

”
GO