ഗാനം :പൈനാപ്പിൾ പെണ്ണേ
ചിത്രം :വെള്ളി നക്ഷത്രം
രചന: എസ് രമേശൻ നായർ
ആലാപനം : ഫ്രാങ്കോ,ജ്യോത്സ്ന രാധാകൃഷ്ണൻ
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വളയ്ക്കാതേ….
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ
ചുണ്ടോടു ചേർക്കാതേ…
ഹേ കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതേ…
ഏയ് കണ്ണോടു കണ്ണിൽ നോക്കി കണ്ണാടി കൂട്ടിലിരുന്ന്
ചക്കരവാക്കിൽ മുക്കിക്കൊല്ലാതേ…യെ യെ യെ യെ നീ
കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ….യെ യെ യെ യെ നീ
കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ….
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വളയ്ക്കാതേ….
നോക്കാതേ നോക്കാതേ പുഞ്ചിരിക്കുഴമ്പേ
ചുഴിഞ്ഞു നോക്കാതേ…
നിനക്കു തരില്ലെന്റെ പഞ്ചാര പാത്രം
വിളിച്ചു തരില്ലിന്നു ഞാൻ…
ഏയ് തുള്ളാതെ കള്ളി കരിങ്കല്ലാണു നെഞ്ചിൽ
നിനക്കിത്തിരി പോലും കനിവില്ലല്ലോ…
എന്താണു മനസ്സിലെന്നഞ്ചാതെ ചൊല്ലടി പൊന്നേ
കുട്ടിക്കരണം മറിയാതെ നീ…
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ…
ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ…
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വളയ്ക്കാതേ….
മുട്ടായി പാട്ടിന്റെ മട്ടോടെ വന്നെന്റെ
മനസ്സു കിളുമ്പാതേ…
കിട്ടാതെ കിണുങ്ങുന്ന മട്ടോടെ നീ എന്റെ
കതക് തുറക്കാതേ….
ഹേ കിട്ടാത്തത് തേടിയതല്ലെടീ മുട്ടാപൊത്തോതിയതല്ലടി
എത്തി കൊത്തി മുറത്തിൽ കേറാതേ…
കണ്ണാരം പൊത്തി പൊത്തി കൊരലാരം കൂട്ടി കെട്ടിയ
കുട്ടിക്കാലം പാടെ മറന്നോ നീ…
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ…
ഹേ സ്നേഹത്തിൻ തൂമുത്തേ തൂമൊട്ടിൻ പൂമുത്തേ
തൂമുത്തം തന്നാട്ടേ…
പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ
പ്രേമിച്ചു വളയ്ക്കാതേ….
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ
ചുണ്ടോടു ചേർക്കാതേ…
ഹേ കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി
കൂട്ടിനകത്തെ തൂണിൽ കെട്ടാതേ……
കണ്ണോടു കണ്ണിൽ നോക്കി കണ്ണാടി കൂട്ടിലിരുന്ന്
ചക്കരവാക്കിൽ മുക്കിക്കൊല്ലാതേ…യെ യെ യെ യെ നീ
കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ….യെ യെ യെ യെ നീ
കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ
ഉള്ളത്തിൽ കിള്ളാതേ…