എന്നുള്ളിൽ എന്നും ennullil ennum malayalam lyrics

 

ഗാനം :എന്നുള്ളിൽ എന്നും

ചിത്രം : ഞാൻ മേരിക്കുട്ടി

രചന : സന്തോഷ് വർമ്മ

ആലാപനം : സിതാര കൃഷ്ണകുമാർ

എന്നുള്ളിൽ എന്നും നീ മാത്രം 

എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം 

നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ 

നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം 

എൻ വഴികളിലെന്നുമേ 

നിൻ മുഖമൊരു സാന്ത്വനം 

ആലംബം നീയെൻ ആനന്ദം 

അറിയുന്നു നീയേ സകലം 

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 

നിൻ കാലടിപ്പാടിൽ വീഴുമ്പോൾ 

മനം വാടാത്ത പൂവായി മാറി ഞാൻ 

നീയെൻ കരം തന്നുയർത്തുന്നു 

ഇടറാതെന്നെ എന്നും കാക്കുന്നു 

എൻ വഴിയും എൻ പൊരുളും എന്നുയിരും നീ 

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ 

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ

എന്നുള്ളിൽ എന്നും നീ മാത്രം 

എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം 

ഞാൻ നന്ദി ചൊല്ലാം എനിക്കായി 

നീ പുതുപുത്തൻ പുലർവേളയേകുമ്പോൾ 

കല്പിച്ചു നീയെന്തുതന്നാലും 

അതു കൈക്കൊള്ളാം എന്നും സാനന്ദം 

എൻ വിധിയും എൻ നിധിയും എൻ ഗതിയും നീ 

എന്നുള്ളിൽ എന്നും നീ മാത്രം 

എന്റെ നാദത്തിൽ നിന്റെ സങ്കീർത്തനം 

നിൻ സ്നേഹം എന്നിൽ പെയ്യുമ്പോൾ 

നിന്റെ പാദത്തിൽ എന്റെ ജീവാർപ്പണം

Leave a Comment