ദൂരെ ദൂരെ doore doore malayalam lyrics

 

ഗാനം : ദൂരെ ദൂരെ

ചിത്രം : ഞാൻ മേരിക്കുട്ടി

രചന : സന്തോഷ് വർമ്മ

ആലാപനം : ബിജു നാരായണൻ

ദൂരെ ദൂരെ ഇതൾവിരിയാനൊരു 

സ്വപ്നം കാത്തുനിൽക്കുന്നു 

ജാലകം തുറക്കും കാറ്റിലൂ……..ടകലേ 

കണ്ടൂ തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം 

എന്നോ ഇനിയെന്നോ ഇതൾചൂടും 

നല്ലൊരു പൂക്കാലം…………… 

ആരോ വിരൽതൊട്ടു നാളിന്റെ താളിലെ 

ചായം അലിഞ്ഞുപോകുന്നു 

വിരസങ്ങളെങ്കിലും അതിലാകെ മാനസം 

സൂര്യോദയം തിരയുന്നു 

കിളിവാതിലിൽ കേൾക്കുന്നുവോ 

ഏതോ പുലർപക്ഷി പാടും സ്വരം 

ദൂരെ ദൂരെ ഇതൾവിരിയാനൊരു 

സ്വപ്നം കാത്തുനിൽക്കുന്നു

എരിവേനൽ തീർക്കുന്ന കൈകൊണ്ടു 

ഋതുവൊന്നു പൂക്കാലവും രചിക്കുന്നു   

കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ 

മഞ്ഞിൽ മയങ്ങിനിൽക്കുന്നു  

മനമാകവേ നിറയുന്നുവോ 

പൊന്നിൻ കിനാവിന്റെ മന്ദസ്മിതം 

ദൂരെ ദൂരെ ഇതൾവിരിയാനൊരു 

സ്വപ്നം കാത്തുനിൽക്കുന്നു

ജാലകം തുറക്കും കാറ്റിലൂടകലേ 

കണ്ടൂ തിരിനീട്ടി മലർതൂകും പുഞ്ചിരിമിന്നായം 

എന്നോ ഇനിയെന്നോ ഇതൾചൂടും 

നല്ലൊരു പൂക്കാലം

Leave a Comment