ഗാനം :തിരകളെതിരെ വന്നാലും
ചിത്രം : ഞാൻ മേരിക്കുട്ടി
രചന : സന്തോഷ് വർമ്മ
ആലാപനം : വിനീത് ശ്രീനിവാസൻ
തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര
ശിലകളെതിരെ നിന്നാലും അടയുകില്ല പാത
ഉലകമെതിരു നിന്നാലും ഉയിരുപൊലിയുമെന്നാലും
നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം
ആവേശം…………
കാതങ്ങൾ ദൂരം…… നീളും സഞ്ചാരം………
തല ചായ്‌ക്കാനില്ലാ… നേരം…………
മിഴികെട്ടും രാവിൽ……… തിരിവെട്ടം നീട്ടാൻ……..
കൂട്ടുണ്ട് ആശാനാളം………..
അതിരുകൾ തേടുന്നൊരു വഴിയാത്രിയിതൊരുനാൾ
പുതുകതിരുകൾ ചിന്തും തുടുപുലർവേളയിലെത്തും വരെ
വഴികളിൽ കനലാടിയ വിധിയോടിനി
അലയാടണമടവുകൾ പിഴയാതിവിടെ..
ആവേശം.. ആവേശം..
തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര
ശിലകളെതിരെ നിന്നാലും അടയുകില്ല പാത
ഉലകമെതിരെ നിന്നാലും ഉയിരുപൊലിയുമെന്നാലും
നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം
ആവേശം..