കിനാവണോ kinaavano malayalam lyrics 


ഗാനം :കിനാവണോ

ചിത്രം :ഹണീ ബീ 2 സെലിബ്രേഷൻസ്

രചന : സന്തോഷ് വർമ്മ


കണ്ണിൽ മിന്നായമോ വർണ്ണ പൂക്കാലമോ

സുഖമെന്നെന്നും നെഞ്ചാകേ 

വന്നരുളിയ ദിനമിനി വരുമിതിലെ

നെഞ്ചങ്ങൾ ഒന്നായല്ലോ

അകലങ്ങൾ മായുന്നല്ലോ

അറിയാതോരോ ചുണ്ടത്തും

ഇനി അഴകെഴും ഒരു ചിരി വിരിയുകയോ

ഹേ മെല്ലേ ഓഹോ എന്നെ

സ്നേഹം വീണ്ടും പുൽകും നാളല്ലോ

ഇന്നെന്റെയാണെൻ സ്വന്തമാണെന്നീ

കാണും തീരം  തീരും

മോഹം തീരെ താരാട്ടുമോ

കിനാവണോ ഇതേതോ 

മനസ്സെന്നും തേടും നിമിഷമിതോ

ഇതാരാരോ കരങ്ങളിൽ

എനിക്കേകും ഏതോ ഒരു വരമോ

മൗനങ്ങൾ തീരുന്നല്ലോ

ഈണങ്ങൾ ചേരുന്നല്ലോ

ഉയിരൊന്നാവോ ഒന്നായേഇരു കരളിനുമിനിമുതൽ ഒരു സ്വരമോ  

തോളോരംനീ ചേരില്ലേ

വഴിനീളെ പൂമൂടില്ലേ

തണലൊന്നാകും വൈകാതെ ഓ……..

ഈ കളിചിരി തുടരണമതിരും വരെ

ഹേ പെണ്ണേ നിൻ മെയ്യിൽ

മിന്നും പൊന്നും ചേലും നാൾ വന്നോ

ഈ പൊൻകിനാവിലേറെ നാളായി നാം കണ്ടതെല്ലാം  

നേരം പോകെ നേരാകയോ

കിനാവണോ ഇതേതോ

മനസ്സെന്നും തേടും നിമിഷമിതോ

ഇതാരാരോ കരങ്ങളിൽ

എനിക്കേകും ഏതോ ഒരു വരമോ

കാത്ത് കൈവന്ന മധുരമരുളുന്ന 

നല്ല നിമിഷങ്ങളേ 

മാറ്റുപോകാതെ ഇനിയുമണയേണം 

നീയും ഈ യാത്രയിൽ 

കൊതിയോടെ ചേരുന്ന പരമാനസം 

ഇതുപോലെ കൈ നീട്ടവേ 

കിനാവണോ ഇതേതോ  

മനസ്സെന്നും തേടും നിമിഷമിതോ

ഇതാരാരോ കരങ്ങളിൽ

എനിക്കേകും ഏതോ ഒരു വരമോ

കിനാവണോ ഇതേതോ  

മനസ്സെന്നും തേടും നിമിഷമിതോ

ഇതാരാരോ കരങ്ങളിൽ

എനിക്കേകും ഏതോ ഒരു വരമോLeave a Reply

Your email address will not be published. Required fields are marked *